ജ ടാ യു പാ റ
എന്റെ 3 വർഷത്തെ ഒരു ആഗ്രഹമാണ് ഇന്നലെ 10/10/2018 സാധിച്ചത്. എന്റെ ചേച്ചിയെ കല്യാണം കഴിച്ചുവിട്ടത് ട്രിവാൻഡ്രം ആണ്. അങ്ങനെ പല തവണ അതിലെ പോകുമ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ് ഇവിടെ പോണം എന്നുള്ളത്. എന്തുകൊണ്ടോ നടന്നില്ല. സമയം എപ്പോഴാവും..ആയത്. ഓരോന്നിനും അതിന്റെ സമയം ഉണ്ടല്ലോ ദാസാ എന്നും പറയും പോലെ.
റോഡിലൂടെ പോകുമ്പോൾ തന്നെ നമ്മുക്ക് കാണാൻ പറ്റും ജടായു പാറ അങ്ങനെ കാണുമ്പോൾ തന്നെ വല്ലാത്തൊരു അനുഭവമായിരുന്നു ജടായു , പത്തുവർഷത്തെ കഠിന പരിശ്രമത്തിലൂടെ രാജീവ് അഞ്ചൽ എന്ന കലാകാരനിലൂടെ രൂപകല്പന ചെയ്തു പുറംലോകം അറിയാൻ കാത്തുനിൽക്കുന്ന ജടായു ഇതിനോടകം തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിക്കഴിഞ്ഞു...
സമുദ്ര നിരപ്പിൽ നിന്നും ആയിരം അടി ഉയരമുള്ള പാറയിൽ, ഇരുനൂറു അടി നീളത്തിൽ നൂറ്റിഅൻപതു അടി വീതിയിൽ എഴുപതു അടി ഉയരത്തിൽ ആണ് ലോകത്തിലെ ആറ്റവും വലിയ " bird Sculpture " ആയ ജഡായു സ്ഥിതിചെയ്യുന്നത്. ഇതിനുള്ളിൽ പതിനയ്യായിരം square feet സ്ഥലം യൂസ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഉണ്ട്, അഞ്ചു ലെവലുകളിലാണ് ഇത് നിർമിച്ചിരിക്കുന്നത്, മൾട്ടി ഡൈമെൻഷൻ തിയേറ്റർ ഉം ഓഡിയോ visual മ്യൂസിയം ഇതിൽ സെറ്റ് ചെയ്‌തിട്ടുണ്ട്, ഉള്ളിൽ കയറി ജഡായുവിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നമ്മുടെ കൊല്ലം ജില്ലയിലെ ലൈറ്റ് ഹൌസ് കാണാൻ കഴിയും എന്നാണ് പറയുന്നത് പണി പൂര്ണമാകാത്തതുകൊണ്ടു ഉള്ളിൽ കയറാൻ കഴിഞ്ഞില്ല (കയറാൻ നോക്കി കയറ്റിവിട്ടില്ല ) ...
ഇവിടത്തെ മറ്റൊരു ആകർഷണം കേബിൾ കാർ ആണ് സ്വിസ്സർലാണ്ടിൽ നിന്നും കൊണ്ടുവന്ന എട്ടു പേർക്ക് ഒരു സമയം പോകാൻ കഴിയുന്ന മൊത്തത്തിൽ ഗ്ലാസ് കൊണ്ടു കവർ ചെയ്തതാണ് ഇത്, കേബിൾ കാറിലുടെയാണ് നമ്മളെ ആയിരം അടി മുകളിലേക്കു കൊണ്ടുപോകുന്നത്, പിന്നെ ജഡായു കാണാൻ പോകുന്നവർ ഓൺലൈൻ ടിക്കറ്റ് എടുത്തിട്ട് വേണം പോകാൻ , ഒരാൾക്ക് 400 രൂപയും പിന്നെ GST ഉം കൊടുക്കണം ഇതിനുള്ളിൽ പ്രവേശിക്കുന്നതിന് ..ഇനിയും പണികൾ തീരാനുണ്ട്,ഇപ്പോൾ കേബിൾ കാർ മാത്രമാണ് ഓപ്പൺ ആയിട്ടുള്ളത് ഇനി adventure സെന്ററും ഹെലി ടൂറും ഓപ്പൺ ആകാൻ ഉണ്ട് , ജനുവരി 2019 ലൂടെ പണികൾ പൂർണമായും കഴിയും എന്നാണ് അറിയാൻ കഴിഞ്ഞത്...
ജഡായുവിനെ നോക്കി നടന്നപ്പോൾ
"Statue of Women Safety and Honour " എന്ന് പാറയിൽ കൊത്തിവെച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു അത് അനേഷിച്ചു ചെന്നപ്പോൾ എത്തിയത്, ഒ.എൻ.വി
Sir ന്റെ ജഡായു സ്‌മൃതിയിലാണ്.
" ഇക്കുന്നിൽ നിറുകയിൽ ഇത്തിരിനേരം ധ്യാന മഗ്നരായി നില്ക്കു, പ്രിയപ്പെട്ട നമ്മുടെ കർമക്ഷേത്രത്തിനുഴവുചാൽ പെറ്റൊരു പെണ്മുത്തിനെ, തീർഥനൈർമല്യം പേറു മാപൊന്നിന്കുടത്തിനെ ചതിയിൽ കവർ നാഴി കടന്നിടുവാൻ വായു രഥത്തിൽ പായും പരദേശിയാം രക്ഷസിനെ, കണ്ടുമോഹിച്ചാൽ ഏതൊരപ്സരസ്സിനെ പോലും തന്റേതാകുക സ്വന്തo ധര്മമെന്നോതുനോനെ കൊത്തിയും നഖമുനയാഴ്ത്തിയും തടയുവാനെത്തിയ ജടായു വീണുടഞ്ഞിടമാണിന്നിലം !"
തന്റെ പുഷ്പക വിമാനത്തിൽ സീതയെ തട്ടിക്കൊണ്ടു പോകുന്ന രാവണനെ ജടായു കാണാൻ ഇടവരുകയും, രാവണനെ വഴിയിൽ തടയുകയും ചെയ്യുന്നു രാവണൻ തന്റെ ആയുധം കൊണ്ടു ജഡായുവിന്റെ ചിറകു അരിഞ്ഞുവീഴ്ത്തുന്നു അങ്ങനെ ജടായു വന്നു വീഴുന്ന പാറയാണ് നമ്മുടെ ജടായുപാറ, അവിടെ വീണു കിടക്കുമ്പോഴും പാവം ജടായു തന്റെ ശ്രീരാമന് വേണ്ടി കാത്തു കിടക്കുകയാണ് സീതയെ കൊണ്ടുപോയ വഴി പറഞ്ഞു കൊടുത്തിട്ടു തല ചായ്ക്കാൻ... ജടായു ജീവൻ നിലനിർത്താൻ അവിടെ കിടന്ന് ചുണ്ട് ഉരച്ചപ്പോൾ അവിടെ ഒരു ചെറിയ വെള്ളക്കെട്ട് ഉണ്ടാകുന്നു...അതിന് ഒരു പേര് പറയും അത് ഞാൻ മറന്നുപോയി അതു നോട്ട് ചെയ്യാൻ വിട്ടു പോയി. (ഇനി കവിത ഒന്നൂടെ വായിക്കു മനസിലാകും )
ഒരു വെട്ടം കാണേണ്ടത് തന്നെയാണ് നമ്മുടെ കേരളക്കാരുടെ സ്വകാര്യ അഹങ്കാരമായ jatayu earth's center...
Big salute Masterpiece creation, Mastermind #Rajeevanchal sir
Jatayupara is situated at Chadayamangalam on Main Central Road (MC Road) or State Highway 1, in Kerala state. Chadayamangalam is in between Kilimanoor and Kottarakara towns, if you are traveling by MC Road. Kilimanoor town is at around 14 kilometers distance and Kottarakara town at around 21 kilometers from Chadayamangalam.
Thank You 🙏🏻






No comments:
Post a Comment