നീലക്കുറിഞ്ഞി_വസന്തം_തേടി_മൂന്നാറിലേക്ക്_ഒരു_യാത്ര 🚗 (4/10/2018)
ഇതും കൂടെ ആയപ്പോൾ മനസ്സിൽ നിരാശയായി, കാരണം യാത്രയിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, അതും തീരുമാനമായി, പെട്ടെന്ന് മനസ്സിൽ മുന്നാറിൽ ഉള്ള ഒരു സുഹൃത്തിനെ ഓർമ വന്നു, പിന്നെ ഒന്നും നോക്കിയില്ല നേരെ അവന്‍റെ വീട്ടിലേക്കായി യാത്ര. യാതൊരു അറിയിപ്പുമില്ലാതെ വന്നപ്പോൾ ശെരിക്കും അവൻ ഞെട്ടി, എന്‍റെ മുഖത്തെ നിരാശ കണ്ടപ്പോൾ അവൻ കാര്യം തിരക്കി. പിന്നെ അവൻ ആർക്കൊക്കെ വിളിച്ചു അവസാനം എനിക്ക് ഒരു സ്ഥലം പറഞ്ഞു തന്നു, പിന്നെ അങ്ങോട്ടായി ലക്ഷ്യം.
പ്രളയത്തിൽ അധികം ഒന്നും സംഭവിക്കാത്ത ഏരിയ, തികച്ചും അത്ഭുതം തോന്നി, ദൈവത്തെ മനസ്സിൽ സ്തുതിച്ചു. അവിടെ ഉണ്ടായിരുന്നു ചേട്ടൻ ഒരു അതിഥിയെ സ്വീകരിക്കുന്ന പോലെ ആയിരുന്നു സ്വീകരണം, കൂടാതെ നാട്ടിലെ വിശേഷങ്ങൾ തിരക്കി. എന്നിട്ട് നീലക്കുറിഞ്ഞി തായ്‌വരയിലേക്കായി നടത്തം. എല്ലായിടത്തും വിടർന്നു കൂട്ടത്തോടെ നിൽക്കുന്ന പൂക്കൾ.
ആദ്യമായാണ് ഇങ്ങിനെ ഒരു കാഴ്ച ജീവിതത്തിൽ കാണണുന്നത്. മനസ്സിൽ എന്തോ ഒരു പോസിറ്റീവ് Energy കിട്ടിയപോലെ. മൂന്നാറിൽ എൽലാംപെട്ടിയിൽ ഇങ്ങിനെ നിശബ്ദമായൊരിടം ആദ്യമായാണ് നാൻ കാണുന്നത്. അതുകൊണ്ടുതന്നെ കുറെ നേരം അവിടെ ഇരുന്നു കാരണം ഇനി ജീവിതത്തിൽ കാണാൻ ആയി എന്ന് വരില്ല എന്ന ഒരു തോന്നൽ....
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്, യാത്രക്കു തടസങ്ങൾ ഉണ്ടാകുന്നതു നമ്മൾ തന്നെയാണ്. നീലക്കുറിഞ്ഞി ഒരു അനുഭവമാണ്, കഴിയുന്നവർ എല്ലാം പോകാൻ ശ്രമിക്കുക. കാരണം എത്ര ദിവസം ഇനി ഉണ്ടാകും എന്നറിയില്ല
നിങ്ങൾക്കായി നാൻ പോയ സ്ഥലത്തിന്റെ അഡ്രെസ്സ് , ഗൂഗിൾ മാപ് ലൊക്കേഷൻ എന്നിവ ചുവടെ ചേർക്കുന്നു
Camp FootPrint
Yellapatty Bus Stop,, Mattupatti Dam to Top Station Rd, Kannan Devan Hills, Kerala 685615
096339 96929
🏁 https://goo.gl/maps/TDPhWm7kjot
*പോകുന്നവർ പ്രേത്യേകം ശ്രദിക്കുക: ഇതൊരു പ്രൈവറ്റ് ഏരിയ ആയതിനാൽ പോകുന്നവർ മുകളിലെ നമ്പറിൽ 📱വിളിച്ചു ഉറപ്പു വരുത്തി പോവുക....*
....*

No comments:
Post a Comment