Thursday, October 18, 2018

വയനാട്ടിലെ മീശപ്പുലിമല ( Meeshappulimala)



                                 ഈ പ്രാവിശ്യം ഞാൻ യാത്ര ചെയ്യുന്നത് (13/10/2018) വയനാട്ടിലൊട്ടാണ് ഇത് യാത്ര ചെയ്യാൻ വേണ്ടി മാത്രം പോയതല്ല. ഒരു
cousin  ന്റെ  കല്ല്യാണം കൂടാന്‍  വേണ്ടിയായിരുന്നു. കോട്ടയത്ത് നിന്ന്  യാത്രാ തുടങ്ങിയപ്പോൾ ഞാൻ ആലോജിച്ചു വയനാട്ടിൽ കാണാൻ പറ്റിയ സ്ഥലം ഉണ്ടൊന്നു. ഞാൻ ഒരു ഫ്രണ്ടിനെ വിളിച്ചു ചോദിച്ചു. അപ്പോഴാ അവൻ പറഞ്ഞത് ചാർലി സിനിമയിൽ പറയുന്ന മീഷപ്പുലിമല അവിടെ ആണ് എന്ന്.  വയനാടിന്റെ മീശപ്പുലിമലയായ കുറുമ്പാലക്കോട്ടയിലെ സൂര്യോദയം കാണണം. വയനാട്ടിലെത്തി കല്ല്യാണം അടിപൊളി ആയിട്ട് കൂടി. പക്ഷേ ചില പോസ്റ്റ് കാരണങ്ങളാല്‍ കുറുമ്പാലക്ക് പോക്ക് നടക്കില്ല എന്ന് തോന്നി. അല്ലേലും എന്റെ  മിക്ക   യാത്രാ സ്വപ്നങ്ങള്‍ ഒന്നും നടക്കാറില്ല അവസാന സമയം ആകുമ്പോൾ എന്തെങ്കിലും പണി വരും. ഇതും അത് പോലെ ആയിരിക്കും എന്ന് വിചാരിച്ച് നിരാശയോടെ കമ്പളക്കാട് ഉള്ള അങ്കിളിന്റെ വീട്ടിലെത്തി. ചുമ്മാ ഗൂഗിള്‍ മാപ്പ് എടുത്ത് അവിടെ നിന്ന് കുറുമ്പാലക്കോട്ടക്ക് ഉള്ള ദൂരം നോക്കി, 7 KM. പിന്നെ ഒന്നും നോക്കിയില്ല വൈകുന്നേരം അങ്കിളിന്റെ മുമ്പില്‍ കാര്യം അവതരിപ്പിച്ചു. ഒരു പ്രതീക്ഷയോടെ ഞാന്‍ റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ അങ്കിള്‍ വന്ന് പറഞ്ഞു. രാവിലെ നേരത്തെ എണീക്കണം നമ്മക്ക് പോയേക്കാന്ന്. രാവിലെ 5 മണിക്ക് അലാറം വെച്ചിട്ട് കിടന്നു. മനസ്സില്‍ അതിരില്ലാത്ത സന്തോഷം കൊണ്ടാവണം രാത്രി ഉറക്കം നടന്നില്ല. പിന്നെ എപ്പോഴോ ഒന്നു മയങ്ങി.  രാവിലെ    അലാറം അടിക്കും മുന്നേ ഞാൻ  എണീറ്റ് . പിന്നെ കട്ടനടിച്ച് ഞാനും അങ്കിളും സ്കൂട്ടറില്‍ യാത്ര ആരംഭിച്ചു. യാത്രക്കിടയില്‍ എനിക്ക് ചെറിയ തണുപ്പ് ഉണ്ടായിരുന്നു .    ജാക്കറ്റ് എടുത്തത് കൊണ്ട് രക്ഷപ്പെട്ടു. 6 AM   മണിക്ക് മുന്‍പെ കുറുമ്പാല മലയ്ക്ക് താഴെയുള്ള കമ്പര്‍ഷന്‍ മുക്കിലെത്തി. ഇനി മുകളിലേക്ക് ഭംഗി  എസ്റ്റേറ്റിന്റെ അരികില്‍ കൂടിയുള്ള മണ്ണ് റോഡിലേക്ക് സ്കൂട്ടര്‍ കയറ്റി. പൊളിഞ്ഞ് കിടക്കുന്ന റോഡ് ആയതിനാല്‍ വണ്ടി കുറച്ച് കയറിയപ്പോ അരികില്‍ വെച്ചിട്ട് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.   യാത്രക്കിടയില്‍ ബൈക്ക് ആയാസപ്പെട്ട് മുകളിലേക്ക് കയറ്റുന്ന റൈഡേഴ്സിനെയും ഒരു ക്ഷീണവും വകവയ്ക്കാണ്ട് സൂര്യോദയം കാണാന്‍ മല കയറുന്ന യാത്ര ചെയ്യുന്നവരെയും കാണാമായിരുന്നു. മലമലമുകളില്‍ കുടിയേറ്റ കുടുംബങ്ങളും, കുറേയേറെ, ആദിവാസി കുടുംബങ്ങളും ജീവിക്കുന്ന മേഖലയാണ്..... ഏകദേശം 2 KM നടന്ന് ,🚶 അങ്ങനെ മുകളിലെത്തി. വെള്ളം കയ്യില്‍ കരുതാന്‍ മറന്നതുകൊണ്ട് മുകളിലത്തിയപ്പോ ഞങ്ങള്‍  മടുത്ത് പോയി. പക്ഷേ കുറുമ്പാല മലയിലെ ആ കാഴ്ച കണ്ടപ്പോള്‍ മല കയറിയ  ക്ഷീണം മാറി. മേഘ കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ ഉദിച്ച് വരുന്നു. ആ കാഴ്ച കണ്ട് ഞാന്‍ കുറച്ച് സമയം നിന്ന് പോയി. പതുക്കെ ദൂരെയുള്ള മലകളും തെളിഞ്ഞ് വരുന്നു. ചുറ്റിലും മേഘ കൂട്ടങ്ങള്‍ ആരും കാണാന്‍ കൊതിക്കുന്ന കാഴ്ച. കുറുമ്പാലകോട്ടയില്‍ നിന്ന് നോക്കിയാല്‍   ബാണാസുര മലനിരകൾ മുതല്‍ മക്കിമലയുടെയും ബ്രഹ്മഗിരി മലനിരകളുടെയും വിശാലമായ നാഗര്‍ഹോള വനമേഖലയുടെയും വിദൂര ദ്യശ്യങ്ങള്‍ കാണാം.
      ഒരു കാലത്ത് ഈ മല ഏതോ ഒരു കുറുമ്പപാലകന്റെ(രാജാവ് ) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനാകാം വയനാടിന്റെ ഒത്ത നടക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്. വയനാടിന് നടുക്കിട്ട ഉയരമുള്ള പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലകള്‍ക്ക് നടുവിലെ  ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം. കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനിരകിലെത്താന്‍. സ്വാതന്ത്ര സമരകാലത്ത് ബ്രട്ടീഷുകാരില്‍ നിന്നും രക്ഷ നേടുന്നതിനു വേണ്ടിയുള്ള പഴശ്ശിരാജയുടെ ഒളിത്താവളമായിരുന്നു കുറുമ്പാല മല എന്ന് പറയപ്പെടുന്നു.. പഴശ്ശി  ഒളിച്ചു താമസിച്ചു എന്ന് കരുതപ്പെടുന്ന ഗുഹകളും മലയില്‍ കാണാം. കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പ ദൂരം നടക്കാമെന്നുള്ള ആര്‍ക്കും ഇൗ മല കയറാം. ഇപ്പോള്‍ മലമുകളില്‍ വരെ വണ്ടികളില്‍ ചെന്നത്താം. കുറുമ്പാലക്കോട്ടയിലെ സൂര്യോദയം ഒന്ന് കാണേണ്ടത് തന്നെയാണ്. ഏകദേശം 2 മണിക്കൂറോളം കുറുമ്പാലകോട്ടയിലെ സൗന്ദര്യം ആസ്വദിച്ചു നടന്നു. ഒപ്പം കുറുമ്പാലയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താനും മറന്നില്ല. അങ്ങനെ ഒട്ടും വിചാരിക്കാത്ത ഒരു യാത്ര  സ്വപ്നം നിറവേറിയ സന്തോഷത്തില്‍ ഞങ്ങള്‍ മലയിറങ്ങി.
ഞാന്‍ പോയ റൂട്ട് ഒപ്പം ചേര്‍ക്കുന്നു.






കല്‍പ്പറ്റ - കമ്പളക്കാട് - പള്ളിക്കുന്ന് - കമ്പര്‍ഷന്‍മുക്ക് - ഭഗി എസ്റ്റേറ്റിന്റെ അരികിലുള്ള വഴിയെ നേരെ മുകളിലേക്ക്..

Thursday, October 11, 2018

THE NEW BORN DESTINATION OF INDIA ( ജടായുപാറ )


ജ  ടാ  യു  പാ  റ 


എന്റെ 3 വർഷത്തെ ഒരു ആഗ്രഹമാണ്‌ ഇന്നലെ 10/10/2018 സാധിച്ചത്. എന്റെ ചേച്ചിയെ കല്യാണം കഴിച്ചുവിട്ടത് ട്രിവാൻഡ്രം ആണ്. അങ്ങനെ പല തവണ അതിലെ പോകുമ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമാണ്‌ ഇവിടെ പോണം എന്നുള്ളത്. എന്തുകൊണ്ടോ നടന്നില്ല. സമയം എപ്പോഴാവും..ആയത്. ഓരോന്നിനും അതിന്റെ സമയം ഉണ്ടല്ലോ ദാസാ എന്നും പറയും പോലെ.

റോഡിലൂടെ പോകുമ്പോൾ തന്നെ നമ്മുക്ക് കാണാൻ പറ്റും ജടായു പാറ അങ്ങനെ കാണുമ്പോൾ  തന്നെ വല്ലാത്തൊരു അനുഭവമായിരുന്നു ജടായു ,  പത്തുവർഷത്തെ കഠിന പരിശ്രമത്തിലൂടെ  രാജീവ്‌ അഞ്ചൽ എന്ന കലാകാരനിലൂടെ രൂപകല്പന ചെയ്തു   പുറംലോകം അറിയാൻ കാത്തുനിൽക്കുന്ന ജടായു   ഇതിനോടകം തന്നെ  ഗിന്നസ് വേൾഡ് റെക്കോർഡ്  നേടിക്കഴിഞ്ഞു...

സമുദ്ര നിരപ്പിൽ നിന്നും  ആയിരം അടി ഉയരമുള്ള പാറയിൽ,   ഇരുനൂറു അടി  നീളത്തിൽ നൂറ്റിഅൻപതു  അടി  വീതിയിൽ  എഴുപതു അടി ഉയരത്തിൽ ആണ് ലോകത്തിലെ ആറ്റവും വലിയ " bird Sculpture " ആയ ജഡായു സ്ഥിതിചെയ്യുന്നത്. ഇതിനുള്ളിൽ പതിനയ്യായിരം square feet സ്ഥലം യൂസ് ചെയ്യാൻ പറ്റുന്ന രീതിയിൽ ഉണ്ട്‌, അഞ്ചു ലെവലുകളിലാണ്  ഇത് നിർമിച്ചിരിക്കുന്നത്,  മൾട്ടി ഡൈമെൻഷൻ തിയേറ്റർ ഉം ഓഡിയോ visual മ്യൂസിയം ഇതിൽ സെറ്റ് ചെയ്‌തിട്ടുണ്ട്‌,  ഉള്ളിൽ കയറി  ജഡായുവിന്റെ കണ്ണിലൂടെ നോക്കുമ്പോൾ നമ്മുടെ കൊല്ലം ജില്ലയിലെ ലൈറ്റ് ഹൌസ് കാണാൻ കഴിയും എന്നാണ് പറയുന്നത് പണി പൂര്ണമാകാത്തതുകൊണ്ടു ഉള്ളിൽ കയറാൻ കഴിഞ്ഞില്ല (കയറാൻ നോക്കി കയറ്റിവിട്ടില്ല ) ...

ഇവിടത്തെ മറ്റൊരു  ആകർഷണം കേബിൾ കാർ ആണ് സ്വിസ്സർലാണ്ടിൽ നിന്നും കൊണ്ടുവന്ന എട്ടു പേർക്ക് ഒരു സമയം പോകാൻ കഴിയുന്ന മൊത്തത്തിൽ ഗ്ലാസ്‌ കൊണ്ടു  കവർ  ചെയ്തതാണ് ഇത്,  കേബിൾ കാറിലുടെയാണ് നമ്മളെ ആയിരം അടി  മുകളിലേക്കു  കൊണ്ടുപോകുന്നത്, പിന്നെ ജഡായു  കാണാൻ പോകുന്നവർ ഓൺലൈൻ  ടിക്കറ്റ് എടുത്തിട്ട് വേണം പോകാൻ , ഒരാൾക്ക്  400 രൂപയും പിന്നെ GST ഉം കൊടുക്കണം ഇതിനുള്ളിൽ പ്രവേശിക്കുന്നതിന് ..ഇനിയും പണികൾ തീരാനുണ്ട്,ഇപ്പോൾ കേബിൾ കാർ മാത്രമാണ് ഓപ്പൺ ആയിട്ടുള്ളത് ഇനി adventure സെന്ററും ഹെലി ടൂറും ഓപ്പൺ ആകാൻ ഉണ്ട്‌ ,   ജനുവരി 2019 ലൂടെ  പണികൾ പൂർണമായും കഴിയും എന്നാണ് അറിയാൻ കഴിഞ്ഞത്...

ജഡായുവിനെ  നോക്കി നടന്നപ്പോൾ
"Statue of Women Safety and Honour " എന്ന്   പാറയിൽ കൊത്തിവെച്ചിരിക്കുന്നത്  കാണാൻ കഴിഞ്ഞു അത്‌ അനേഷിച്ചു ചെന്നപ്പോൾ എത്തിയത്,  ഒ.എൻ.വി
Sir ന്റെ ജഡായു സ്‌മൃതിയിലാണ്.

" ഇക്കുന്നിൽ നിറുകയിൽ ഇത്തിരിനേരം ധ്യാന മഗ്നരായി നില്ക്കു, പ്രിയപ്പെട്ട നമ്മുടെ കർമക്ഷേത്രത്തിനുഴവുചാൽ  പെറ്റൊരു പെണ്മുത്തിനെ,  തീർഥനൈർമല്യം പേറു മാപൊന്നിന്കുടത്തിനെ ചതിയിൽ കവർ നാഴി കടന്നിടുവാൻ വായു രഥത്തിൽ പായും പരദേശിയാം രക്ഷസിനെ,  കണ്ടുമോഹിച്ചാൽ ഏതൊരപ്സരസ്സിനെ പോലും തന്റേതാകുക  സ്വന്തo  ധര്മമെന്നോതുനോനെ കൊത്തിയും നഖമുനയാഴ്ത്തിയും തടയുവാനെത്തിയ ജടായു വീണുടഞ്ഞിടമാണിന്നിലം !"

തന്റെ പുഷ്പക വിമാനത്തിൽ സീതയെ തട്ടിക്കൊണ്ടു പോകുന്ന രാവണനെ  ജടായു കാണാൻ ഇടവരുകയും,  രാവണനെ വഴിയിൽ തടയുകയും ചെയ്യുന്നു രാവണൻ തന്റെ  ആയുധം കൊണ്ടു ജഡായുവിന്റെ ചിറകു അരിഞ്ഞുവീഴ്ത്തുന്നു  അങ്ങനെ ജടായു വന്നു വീഴുന്ന പാറയാണ് നമ്മുടെ ജടായുപാറ,  അവിടെ വീണു കിടക്കുമ്പോഴും പാവം ജടായു  തന്റെ  ശ്രീരാമന് വേണ്ടി കാത്തു കിടക്കുകയാണ് സീതയെ കൊണ്ടുപോയ വഴി പറഞ്ഞു കൊടുത്തിട്ടു തല ചായ്ക്കാൻ... ജടായു ജീവൻ നിലനിർത്താൻ    അവിടെ കിടന്ന്  ചുണ്ട് ഉരച്ചപ്പോൾ അവിടെ ഒരു  ചെറിയ വെള്ളക്കെട്ട് ഉണ്ടാകുന്നു...അതിന് ഒരു പേര് പറയും അത്‌ ഞാൻ മറന്നുപോയി അതു നോട്ട് ചെയ്യാൻ വിട്ടു പോയി.  (ഇനി കവിത ഒന്നൂടെ വായിക്കു  മനസിലാകും )

 ഒരു വെട്ടം കാണേണ്ടത് തന്നെയാണ് നമ്മുടെ കേരളക്കാരുടെ സ്വകാര്യ അഹങ്കാരമായ jatayu earth's center...



Big salute Masterpiece creation, Mastermind  #Rajeevanchal sir




Jatayupara is situated at Chadayamangalam on Main Central Road (MC Road) or State Highway 1, in Kerala state. Chadayamangalam is in between Kilimanoor and Kottarakara towns, if you are traveling by MC Road. Kilimanoor town is at around 14 kilometers distance and Kottarakara town at around 21 kilometers from Chadayamangalam.


                                                                              Thank You 🙏🏻

Neelakurinji / നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞി_വസന്തം_തേടി_മൂന്നാറിലേക്ക്_ഒരു_യാത്ര   🚗 (4/10/2018)


ഒരു ദിവസം ഞാൻ രാത്രി TV കണ്ടുകൊണ്ടിരുന്നപ്പോൾ  നീലക്കുറിഞ്ഞി പൂത്തു എന്ന ഒരു വാർത്ത കേട്ടു പിന്നെ ഒന്നും നോക്കിയില്ല നേരം പുലരും മുമ്പുതന്നെ മൂന്നാറിലേക്ക്  യാത്ര തിരിച്ചു.  പലയിടത്തും റോഡുകൾ  ഒന്നും ആയിട്ടില്ല, വഴിയരികിൽ നിന്നും ഒരു കട്ടനും കുടിച്ചു നേരെ യാത്ര രജന്മലയിലോട്ടു, ഇരവികുളത്തേക്കു പോയപ്പോൾ അവിടെ കിട്ടിയത് വലിയ നിരാശയായിരുന്നു, പൂക്കൾ ഒന്നും ആയിട്ടില്ല, ഇനി തുടർച്ചയായി വെയിൽ ഉണ്ടായാൽ മാത്രമെ പൂക്കൾ മൊത്തമായി വിരിയു എന്ന് അവിടെ നിന്നും ചോദിച്ചറിയാൻ സാധിച്ചു.

ഇതും കൂടെ ആയപ്പോൾ മനസ്സിൽ നിരാശയായി, കാരണം യാത്രയിൽ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, അതും തീരുമാനമായി, പെട്ടെന്ന് മനസ്സിൽ മുന്നാറിൽ ഉള്ള ഒരു സുഹൃത്തിനെ ഓർമ വന്നു, പിന്നെ ഒന്നും നോക്കിയില്ല നേരെ അവന്‍റെ വീട്ടിലേക്കായി യാത്ര. യാതൊരു അറിയിപ്പുമില്ലാതെ വന്നപ്പോൾ ശെരിക്കും അവൻ ഞെട്ടി,  എന്‍റെ മുഖത്തെ നിരാശ കണ്ടപ്പോൾ അവൻ കാര്യം തിരക്കി. പിന്നെ അവൻ ആർക്കൊക്കെ വിളിച്ചു അവസാനം എനിക്ക് ഒരു സ്ഥലം പറഞ്ഞു തന്നു, പിന്നെ അങ്ങോട്ടായി ലക്ഷ്യം.

പ്രളയത്തിൽ അധികം ഒന്നും സംഭവിക്കാത്ത ഏരിയ, തികച്ചും അത്ഭുതം തോന്നി, ദൈവത്തെ മനസ്സിൽ സ്തുതിച്ചു. അവിടെ ഉണ്ടായിരുന്നു ചേട്ടൻ ഒരു അതിഥിയെ സ്വീകരിക്കുന്ന പോലെ ആയിരുന്നു സ്വീകരണം, കൂടാതെ നാട്ടിലെ വിശേഷങ്ങൾ തിരക്കി. എന്നിട്ട് നീലക്കുറിഞ്ഞി തായ്‌വരയിലേക്കായി നടത്തം. എല്ലായിടത്തും വിടർന്നു കൂട്ടത്തോടെ നിൽക്കുന്ന പൂക്കൾ.

ആദ്യമായാണ് ഇങ്ങിനെ ഒരു കാഴ്ച ജീവിതത്തിൽ കാണണുന്നത്. മനസ്സിൽ എന്തോ ഒരു പോസിറ്റീവ് Energy കിട്ടിയപോലെ. മൂന്നാറിൽ  എൽലാംപെട്ടിയിൽ ഇങ്ങിനെ നിശബ്ദമായൊരിടം ആദ്യമായാണ് നാൻ കാണുന്നത്. അതുകൊണ്ടുതന്നെ കുറെ നേരം അവിടെ ഇരുന്നു കാരണം ഇനി ജീവിതത്തിൽ കാണാൻ ആയി എന്ന് വരില്ല എന്ന ഒരു തോന്നൽ....

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്, യാത്രക്കു തടസങ്ങൾ ഉണ്ടാകുന്നതു നമ്മൾ തന്നെയാണ്. നീലക്കുറിഞ്ഞി ഒരു അനുഭവമാണ്, കഴിയുന്നവർ എല്ലാം പോകാൻ ശ്രമിക്കുക. കാരണം എത്ര ദിവസം ഇനി ഉണ്ടാകും എന്നറിയില്ല

 നിങ്ങൾക്കായി നാൻ പോയ സ്ഥലത്തിന്റെ അഡ്രെസ്സ് , ഗൂഗിൾ മാപ് ലൊക്കേഷൻ എന്നിവ ചുവടെ ചേർക്കുന്നു

Camp FootPrint
Yellapatty Bus Stop,, Mattupatti Dam to Top Station Rd, Kannan Devan Hills, Kerala 685615
096339 96929

🏁 https://goo.gl/maps/TDPhWm7kjot

 *പോകുന്നവർ പ്രേത്യേകം ശ്രദിക്കുക: ഇതൊരു പ്രൈവറ്റ് ഏരിയ ആയതിനാൽ പോകുന്നവർ മുകളിലെ നമ്പറിൽ 📱വിളിച്ചു ഉറപ്പു വരുത്തി പോവുക....*
....*

Psc exam

https://youtu.be/fXrAleJxswA